തുറയൂരിലെ വോളിബോള്‍ മേളക്കിടെ തൊഴിലാളി ഷോക്കേറ്റ് വീണു

news image
Feb 3, 2015, 11:29 am IST

തുറയൂര്‍:   വോളിബോള്‍ മേളയുടെ ഉദ്ഘാടന ദിവസം തൊഴിലാളിക്ക് വീണ് പരിക്കേറ്റു. മേപ്പയൂര്‍ വിളയാട്ടൂര്‍ കൈപ്പുറത്ത് മീത്തല്‍ അബ്ദുള്ള (45) ക്കാണ് പരിക്കേറ്റത്. തുറയൂര്‍ ടാസ്ക് സംഘടിപ്പിക്കുന്ന വോളിബോള്‍ മേളയുടെ ആദ്യ ദിനമായ തിങ്കളാഴ്ച വൈകുന്നേരം ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനായി  കയറിപ്പോള്‍ നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.  ഷോക്കേറ്റാണ്  തെറിച്ച് വീണതെന്ന് സംശയിക്കുന്നു. മേപ്പയ്യൂരിലെ ഐവ ലൈറ്റ് ആന്‍ഡ്‌ സൌണ്ട്സിലെ തൊഴിലാളിയാണ് ഇദ്ദേഹം. താടിയെല്ലിനും കാലിനും പരിക്കേറ്റ ഇദ്ദേഹം  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായുള്ള അറിയിപ്പ് ലഭിച്ച ശേഷം വോളിബോള്‍ മേള തുടര്‍ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe