തുറയൂരില്‍ സർക്കാർ സ്കൂളുകൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു

news image
Mar 17, 2023, 6:25 am GMT+0000 payyolionline.in

തുറയൂർ :  തുറയൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ പ്രൊജക് ടിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ആവശ്യമായ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് വിവിധ സ്കൂളിലെ ഹെഡ് മാസ്റ്റർമാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

 

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സബിൻ രാജ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം.രാമകൃഷ്ണൻ, എം.പി. ജയദേവൻ എന്നിവർ സംസാരിച്ച ചടങ്ങിൽ നിർവ്വഹണ ഉദ്യോഗസ്ഥൻ ഇ.എം രാമദാസൻ സ്വാഗതം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe