തുറയൂരിൽ ഏ വി ഹാജി പൊളിറ്റിക്കൽ സ്കൂൾ ലോഗോ പ്രകാശനം ചെയ്തു

news image
Nov 24, 2021, 8:39 pm IST

തുറയൂർ : തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ഏ വി ഹാജി പൊളിറ്റിക്കൽ സ്കൂൾ ന്റെ ലോഗോ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്ന മർഹൂം ഏ വി ഹാജിയുടെ നാമധേയത്തിൽ തുടങ്ങുന്ന ഈ രാഷ്ട്രീയ പാഠ ശാലയിൽ, വിദ്യാർത്ഥി -യുവാക്കൾക്കിടയിൽ മുസ്‌ലിം ലീഗ് ന്റെ പ്രത്യയശാസ്ത്രം അടിത്തറ രൂപപ്പെടുത്താനും ഒരു സെക്കുലർ സമൂഹത്തിനു വേണ്ട രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനുമുള്ള നിരന്തരം പരിശീലനപരിപാടികൾ ആണുള്ളത്.

ചടങ്ങിൽ തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ടി പി അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, മുനീർ കുളങ്ങര, കോവുമ്മൽ മുഹമ്മദലി, സി ഏ നൗഷാദ്, സി കെ അസീസ്, കുറ്റിയിൽ അബ്ദു റസാഖ്, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ, പാവട്ടക്കുറ്റി മൊയ്‌ദീൻ, ഒ എം റസാഖ്, പി വി മുഹമ്മദ്‌, പി കെ ഇസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe