തുറയൂര്‍ പഞ്ചായത്തില്‍ എയ്ഡ്സ് ബോധവല്‍ക്കരണ റാലിയും ക്ലാസ്സും

news image
Dec 1, 2013, 2:38 pm IST payyolionline.in

മേപ്പയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി എയ്ഡ്സ് ബോധവല്‍ക്കരണ റാലിയും ക്ലാസ്സും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.സി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.പി ലീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുമ മഠത്തില്‍, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: സന്തോഷ്‌, എല്‍.എച്ച്.ഐ പുഷ്പ, ശ്യാമള, സുലോചന, സജിന എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe