തുറയൂര്‍ പാലച്ചുവട്‌ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപക മോഷണം

news image
Mar 31, 2015, 10:58 am IST

പയ്യോളി: തുറയൂര്‍ പാലച്ചുവട്‌ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം.  മൂന്ന്‍ കടകളുടെ പൂട്ട്‌ തകര്‍ത്താണ് മോഷണം നടത്തിയത്. ടൌണില്‍ തന്നെയുള്ള മറ്റ് മൂന്ന്‍ കടകളില്‍ മോഷണ ശ്രമവും നടന്നു. വള്ളിയോത്ത് മൊയ്തീന്റെ ബ്രദേഴ്സ് സ്റ്റോറില്‍ നിന്ന് മൂവായിരം രൂപയും സാധനങ്ങളും കുറ്റിയില്‍ ശശിയുടെ എസ്. എസ്. ബേക്കറിയില്‍ നിന്ന് പതിനായിരം രൂപയുടെ മൊബൈല്‍ ഫോണും അത്തിക്കോട്ട് അബ്ദുള്ളയുടെ ഗള്‍ഫ് സ്റ്റോറില്‍ നിന്ന് പതിനായിരം രൂപയുടെ ടെലിഫോണ്‍ കാര്‍ഡും ഏഴായിരം രൂപയുടെ സാധനങ്ങളും നഷ്ടപെട്ടിട്ടുണ്ട്. ഇവ കൂടാതെ ശങ്കരന്റെ ഉടമസ്ഥതയിലുള്ള മണിയോട്ട് മെഡിക്കല്‍ ഷോപ്പ്, അഷറഫിന്റെ  ഐസിസി സ്റ്റോര്‍,  പി.എം.ബേക്കറി എന്നിവടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഷട്ടര്‍ പൂട്ട്‌ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ കടക്കുള്ളില്‍ കടന്നത്. കടകളുടെ പരിസരത്ത് നിന്ന് രക്തവും ഉപയോഗിച്ച  മദ്യകുപ്പികളും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച  രാവിലെ ഏഴ് മണിക്കാണ് മോഷണം നടന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe