തുറയൂര്‍ മുണ്ടാളിത്താഴയിലെ അടിപിടി; പോലീസ് വധശ്രമത്തിന് കേസെടുത്തു

news image
Apr 11, 2015, 9:40 am IST

പയ്യോളി: തുറയൂര്‍ മുണ്ടാളിത്താഴയില്‍ കഴിഞ്ഞ ദിവസം നടന്ന അടിപിടിയില്‍ രണ്ട് കൂട്ടരുടെ പരാതിയിലും പോലീസ് കേസെടുത്തു.  ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്ന പയറ്റ് മണ്ണില്‍ മുഹമ്മദിന്റെ പരാതിയില്‍ മലോല്‍ മഹേഷ്‌, മനൂപ്, വേട്ടുകണ്ടി സുധീഷ്‌, മുണ്ടാളിത്താഴ ബിജു,  കിഴക്കാനത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കെതിരെയും പയ്യോളി അങ്ങാടി താരേമ്മല്‍ അഖില്‍ ബാബുവിന്റെ പരാതിയില്‍ ആബിദ്, ഉബൈദ്, മുഹസിന്‍, ആഷിം ബക്കര്‍, ആസിഫ്, മുഫീദ് എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തത്. പട്ടിക വടി കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിച്ചെന്നതാണ് അഖില്‍ ബാബുവിന്റെ പരാതി.  മുണ്ടാളിത്താഴ അമ്പലത്തിന് സമീപം വെച്ച് ഇക്കഴിഞ്ഞ ഏഴിന്പ വൈകുന്നേരം ആറര മണിക്കാണ്  പരാതിക്കിടയാക്കിയ സംഭവം  നടന്നത്. വധശ്രമത്തിനാണ് പയ്യോളി പോലീസ് കേസെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe