തുറയൂര്‍ ഫെസ്റ്റ്: 10ന് തിരിതെളിയും

news image
Sep 6, 2022, 12:28 pm GMT+0000 payyolionline.in

പയ്യോളി: തുറയൂരിലെ കലാ- സാംസ്കാരിക-കായിക രംഗത്ത് നാല് പതിറ്റാണ്ടായിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റിയാസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് തുറയൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മഹാത്മാഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ധന്യമാകുകയും കേളപ്പജിയുടെ കര്‍മ്മമണ്ഡലം എന്ന നിലയില്‍ പ്രസിദ്ധമാകുകയും ചെയ്ത പ്രദേശത്തിന്റെ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും പുതുതലമുറയ്ക്ക് കൈമാറാന്‍ വേണ്ടിയാണു തുറയൂര്‍ ഫെസ്റ്റ് നടത്തുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനവരി 10 മുതല്‍ 16 വരെ റിയാസ് ക്ലബ് നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. പത്തിന് 5 മണിക്ക് ഡോ.എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്യും. പി.വത്സല,ഇളയിടത്ത് വേണുഗോപാലന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 11ന് കലാസായാഹ്നം രമേശ് കാവിലും 12ന് ചരിത്ര സെമിനാര്‍ എം.മൊയ്തിയും 13ന് പ്രവാസി സംഗമം പി.ടി.കുഞ്ഞുമുഹമ്മദും പ്രവാസികളെ ആദരിക്കല്‍ കെ.ദാസന്‍ എം.എല്‍.എയും 14ന് കവി സമ്മേളനം പി.കെ.ഗോപിയും കാവ്യസന്ധ്യ കുരിപ്പുഴ ശ്രീകുമാറും 15ന് ഗസല്‍ സന്ധ്യ വി.ടി.മുരളിയും 16ന് സമാപന സമ്മേളനം ഡോ.കെ.കെ.എന്‍.കുറുപ്പും ഉദ്ഘാടനം ചെയ്യും.

ഗിന്നസ് പക്രു, സിറാജ് തുറയൂര്‍ നയിക്കുന്ന റിയാലിറ്റി ഷോ, കോല്‍ക്കളി, ന്യത്തന്യത്യങ്ങള്‍, നാടകം, കളരിപ്പയറ്റ്, മാജിക് ഷോ, ത്യശ്ശൂര്‍ പതി ഫോക് ലോര്‍ അക്കാദമിയുടെ ആട്ടം, ഡാന്‍സ് നൈറ്റ്, സംഗീത കച്ചേരി,മെലഡി നൈറ്റ്, സംഗീത ശില്പം, ഇശല്‍രാവ് എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.പത്ര സമ്മേളനത്തില്‍ ഇളയിടത്ത് വേണുഗോപാലന്‍, പി.ബാലഗോപാലന്‍, ഇ.കെ.ഭാസ്‌കരന്‍, ചന്ദ്രന്‍ കരിപ്പാലി, പി.ടി.ശശി, എസ്.കെ.അനൂപ്, കെ.രാജേന്ദ്രന്‍, ടി.എം.ദീപേഷ്, കനകദാസ് തുറയൂര്‍ എന്നിവര്‍ പങ്കെടുത്തു.

6709

opp

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe