തുറയൂർ ആക്കൂൽ കുനി ബാലനെ എൽജെഡി അനുസ്മരിച്ചു

news image
Jul 25, 2021, 6:53 pm IST

തുറയൂർ : പ്രമുഖ സോഷ്യലിസ്റ്റും മുതുകാട് – കാട്ടാമ്പള്ളി കർഷകസമര സേനാനിയും അടിയന്തിരാവസ്ഥാ മുന്നണി പോരാളിയും ആയിരുന്ന ആക്കൂൽ കുനി ബാലൻ്റെ ഒന്നാം ചരമവാർഷികം എൽ.ജെ.ഡി.തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

തുറയൂരിലെ ആക്കൂൽ കുനി ബാലൻ അനുസ്മരണ സമ്മേളനം എൽ. വൈ. ജെ .ഡി.ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്യുന്നു.

 


പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം എൽ.വൈ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. മധു മാവുള്ളാട്ടിൽ അധ്യക്ഷനായി. എൽ.വൈ.ജെ.ഡി.ജില്ലാ ജന.സെക്രട്ടറി സുനിൽ ഓടയിൽ, സി.കെ ബാലൻ, സി.കെ ശശി, ചാമക്കാലയിൽ അനിത, കെ ടി രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ടി.എം രാജൻ സ്വാഗതവും, കെ.ടി പ്രമോദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe