തുറയൂർ എഫ് എൽ ടി സി യിലേക്ക് ബെഡുകൾ നൽകി എസ് വൈ എസ് സാന്ത്വന കേന്ദ്രം

news image
May 11, 2021, 3:45 pm IST

പയ്യോളി : കൊവിഡ് രണ്ടാം തരംഗ പ്രതിരോധത്തിന്റെ ഭാഗമായി കുലുപ്പയിൽ ആരംഭിച്ച തുറയൂർ പഞ്ചായത്ത് എഫ് എൽ ടി സിയിലേക്ക് ബെഡുകളും ബെഡ് ഷീറ്റുകളും നൽകി എസ് വൈ എസ് സാന്ത്വന കേന്ദ്രം.

കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ് കീരങ്കൈ  യൂണിറ്റ് സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ബെഡുകളും ബെഡ് ഷീറ്റുകളും കൈമാറിയത്.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉരുപ്പടികൾ ഏറ്റുവാങ്ങി. മുഹമ്മദ് സലീം കീരങ്കൈ, ബഷീർ തെനങ്കാലിൽ, മുഹമ്മദ് ടി പി, റഈസ് സി കെ , മുഹമ്മദ് ജാഫർ പി പി , അബ്ദുൽ ഹകീം സി കെഎന്നിവര്‍ സംബന്ധിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe