തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം: ഓവറോൾ ചാമ്പ്യന്മാരായി ജെംസ് എ എൽ പി സ്കൂൾ

news image
Nov 9, 2023, 9:25 am GMT+0000 payyolionline.in

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും “നടനം 2023″ജെംസ് എ എൽ പി സ്കൂളിൽ വച്ച് നടന്നു. പരിപാടി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു, തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌  ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷയായി. മുഖ്യ ഥിതിയായി സിറാജ് തുറയൂർ പങ്കെടുത്തു. കലാമേള ജനറൽ വിഭാഗത്തിലും, അറബിക് സാഹിത്യോത്സവത്തിലും ഓവറോൾ ഒന്നാം സ്ഥാനം ജെംസ് എ എൽ പി സ്കൂൾ കരസ്ഥമാക്കി .

ജനറൽ വിഭാഗം രണ്ടാം സ്ഥാനം തുറയൂർ എ എൽ പി സ്കൂളിനും, അറബിക് സാഹിത്യോത്സവം രണ്ടാം സ്ഥാനം കുലുപ്പ എ എൽ പി സ്കൂളും കരസ്ഥമാക്കി.പരിപാടിയിൽ സാബിൻരാജ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, രാമകൃഷ്ണൻ കെഎം ചെയർമാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി  ദിപിന ടി. കെ ചെയർപേഴ്സൺ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ സജിത കെ,കുട്ടികൃഷ്ണൻ,റസാഖ് കുറ്റിയിൽ എന്നിവരും, തുറയൂർ പഞ്ചായത്ത്‌ സെക്രട്ടറി കൃഷ്ണകുമാർ കെ,ബി.ആർ സി ട്രൈനെർ രാഹുൽ എംകെ,പിടിഎ പ്രസിഡന്റ്‌ എംപി മൊയ്തീൻ,അഫ്സൽ ഹഷീർ പെരിങ്ങാട്ട്, രാമകൃഷ്ണൻ വിഐ എന്നിവർ സംസാരിച്ചു. നവംബർ 7ന് നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന പോലീസ് മെഡൽ ജേതാവ് ഹരീഷ്, എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു, എം ബി ബി എസ് പ്രവേശനപരീക്ഷ എന്നിവയിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. പിഇസി കൺവീനവർ ഇഎം രാമദാസൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജെംസ് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീജ എം നന്ദി പറയുകയുണ്ടായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe