തുറയൂർ മുറി നടക്കൽ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ

news image
Sep 17, 2021, 8:48 pm IST

പയ്യോളി: തുറയൂർ പഞ്ചായത്തിലെ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ  രാവിലെ 9 ന് നിർവ്വഹിക്കും.  ചടങ്ങിൽ ടി. പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. പയ്യോളി അങ്ങാടിയേയും കീഴരിയൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് ചിറ്റടി തോടിനു കുറുകെ വരുന്ന മുറിനടക്കൽപാലം. പാലം യാഥാർത്ഥ്യമാകുന്നതോടെ  തുറയൂർ പഞ്ചായത്തുകാർക്ക് കൊയിലാണ്ടിയിലേക്കുള്ളയാത്രയും, കീഴരിയൂർ പഞ്ചായത്തുകാർക്ക്  പയ്യോളി, വടകര ഭാഗത്തേക്കുള്ള യാത്രയും വളരെ എളുപ്പമുള്ളതായിരിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ യുടെ ശ്രമഫലമായി 4 കോടി രൂപയാണ് സർക്കാർ പാലം നിർമ്മാണത്തിന് അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe