തിക്കോടി: തൃക്കോട്ടൂർ സെൻട്രൽ റസിഡൻസ് അസോസിയേഷൻ എസ്എസ്എൽസി , പ്ലസ്ടു സിബിഎസ്ഇ പരീക്ഷ കളിലും, വിവിധ മേഖലകളിലും ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു . ഡോ സോമൻ കടലൂർമുഖ്യഅതിഥി ആയിരുന്നു. വിജയികൾക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു.

ഡോ.സോമൻ കടലൂർ സമ്മാന വിതരണം നടത്തുന്നു
പ്രസിഡൻറ് ശിവരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി പി ടി കെ ഗോവിന്ദൻ, പി കെ രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി സംസാരിച്ചു.