തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്: സുരേഷ് ​ഗോപി

news image
Jun 4, 2024, 4:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: 2019 ൽ പാർട്ടി നിർദേശത്തെ തുടർന്നാണ് തൃശൂരിൽ മത്സരിച്ചതെന്ന് ബിജെപി നേതാവ് സുരേഷ് ​ഗോപി. അന്ന് ചില പാർട്ടികളുടെ അട്ടിമറികളെ തുടർന്നാണ് തോറ്റത്. അന്ന് അട്ടിമറിക്ക് കൂട്ടുനിന്നവർക്കാണ് ഇന്ന് തിരിച്ചടി നേരിട്ടത്. ബിജെപി പാർട്ടിയെ ഇനി മാറ്റി നിർത്താനാവില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെ ബിജെപി ഓപീസിലെത്തി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് നയം മലയാളികൾ സ്വീകരിക്കും. അതോടെ കേരളത്തിലെ രാഷ്ട്രീയവും മാറും. നേതാക്കളുടെ അഹങ്കാരവും മാറും. ബിജെപിയുടെ സാന്നിധ്യം കേരളത്തിൽ എല്ലാ തലത്തിലും വർധിക്കും. തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വർഗീയ പ്രചാരണവും താൻ നടത്തിയിട്ടില്ല. പാർട്ടിയുടെ നല്ല അനുസരണയുള്ള പ്രവർത്തകനും എംപിയും ആയിരിക്കും. മാധ്യമങ്ങൾ ഉണ്ടാക്കിയ വിഷമതകൾ തനിക്ക് ഗുണം ചെയ്തെന്നും സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe