തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് തെറിച്ചുവീണു; 2 പേര്‍ മരിച്ചു

news image
Sep 16, 2022, 4:09 am GMT+0000 payyolionline.in

തൃശൂർ: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പുന്നയൂർക്കുളം അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണു മരിച്ചത്. ഒരു സ്കൂട്ടറും തകർന്നു. ‍ഷീറ്റുകള്‍ മുഴുവൻ നിലത്തുവീണു.

 

ഇന്ന് രാവിലെ 7ന് അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാജിയുടെയും പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ദേഹത്തേക്കാണ് ഇരുമ്പ് ഷീറ്റുകള്‍പതിച്ചത്. ഇരുവരും തൽക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

മലപ്പുറത്തുനിന്നു ചാവക്കാടേക്ക് പോവുകയായിരുന്നു ലോറി. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകൾ കൊണ്ടുവന്നതെന്നാണു നിഗമനം. അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ കടന്നുകളഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe