തൃശൂരിൽ ചരക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ

news image
Dec 6, 2024, 3:24 am GMT+0000 payyolionline.in

തൃശൂർ : തൃശൂർ എരുമപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി. കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അർധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഒഡീഷയിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു.

മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ധർമ്മപുരി സ്വദേശികളായ പൂവരശ്, ദിവിത്ത്, മണി എന്നിവരാണ് പിടിയിലായത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe