തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.
തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം
Sep 27, 2024, 3:31 am GMT+0000
payyolionline.in
ഓൺലൈൻ തട്ടിപ്പ്: യുവതി ബംഗളൂരുവിൽ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ചോമ്പാല ഹാർബറ ..