തൃശൂർ: തൃശൂർ പഴയന്നൂരിൽ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്നുകുളങ്ങര ശശികുമാറിന്റെ മകൻ ശരത് കുമാർ (25) ആണ് മരിച്ചത്. പഴയന്നൂർ മുസ്ളിം പള്ളിക്ക് സമീപത്തു വെച്ചാണ് അപകടം. പഴയന്നൂരിൽനിന്നും ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ശരത്. എതിരെ വരികയായിരുന്ന കൃഷ്ണകൃപ ബസിനു മുന്നിലാണ് ഇടിച്ചത്. ഉടനെ വടക്കേത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടക്കേത്തറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശ്ശൂരില്‍ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
Mar 14, 2024, 7:43 am GMT+0000
payyolionline.in
ബത്തേരിയില്‍ ഫ്രൈഡ് റൈസ്, ബീഫ്, മയോണൈസ്; പ്രമുഖ ഹോട്ടലുകളിൽ നിന്നടക്കം പഴകിയഭ ..
കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു