തൃശ്ശൂർ പൂരത്തെ തകർക്കാൻ നീക്കമെന്ന് തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം, വനം വകുപ്പ് സര്‍ക്കുലര്‍ അപ്രായോഗികം

news image
Apr 13, 2024, 5:15 am GMT+0000 payyolionline.in
തൃശ്ശൂർ: പൂരം പ്രതിസന്ധിയിൽ എന്ന് പാറമേക്കാവ് ദേവസ്വം.തൃശ്ശൂർ പൂരത്തെ തകർക്കാൻ ശ്രമം നടക്കുന്നു, ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടേണ്ടിയിരുന്നില്ല. മറ്റു പൂരങ്ങൾ നടന്നപ്പോൾ ഒന്നും ഈ നിയന്ത്രണങ്ങൾ കണ്ടില്ല. വനം വകുപ്പിന്‍റെ  നിർദ്ദേശങ്ങൾ അപ്രായോഗികമണ്. ഈ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ കഴിയുമോ എന്ന് സംശയമുണ്ട്.

ആനകളിൽ നിന്നും മേളക്കാരും മറ്റും 50 മീറ്റർ ദൂരം പാലിക്കണം എന്നത് ഒരിക്കലും പ്രായോഗികം അല്ല. സർക്കുലർ ഉടൻ പിൻവലിക്കണം എന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe