തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍

news image
Nov 28, 2023, 12:55 pm GMT+0000 payyolionline.in

ചെന്നൈ: തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തി വിവാദ പരാമർശം കഴിഞ്ഞ വാരങ്ങളില്‍ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറയുകയായിരുന്നു. എന്നാല്‍ തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷം, തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയ്‌ക്കെതിരെ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ വെളിപ്പെടുത്തി.

“ഇന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്യാന്‍ പോവുകയാണ്. ഞങ്ങൾ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. എന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കിടും. അതേ സമയം തൃഷയോട് മാപ്പ് പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍.“ഇത് ഏറ്റവും വലിയ തമാശയാണ്” എന്നാണ് മന്‍സൂര്‍ അലി ഖാന്‍  കൂട്ടിച്ചേർത്തത്.

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നേരത്തെ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ ആദ്യ നിലപാട്.
അതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ കോടതിയിൽ നിന്നുള്ള വിമർശനവും പൊലീസിന് മുന്നിലെത്തി മൊഴി നൽകുകയും ചെയ്തതിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രം​ഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്.

ഈ മാപ്പ് തൃഷ് അംഗീകരിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ട് മന്‍സൂര്‍ അലി ഖാന്‍ കേസിന് പോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe