തെരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഒരു ജിം കേന്ദ്രം തുടങ്ങണം; തരൂർ ഇംഗ്ലീഷ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും -പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

news image
Jun 4, 2024, 5:19 am GMT+0000 payyolionline.in

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളും സ്ഥാനാർഥികളുമായ രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും പരിഹസിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ഒരു ജിം കേന്ദ്രവും ശശി തരൂർ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും തുടങ്ങണമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം.

 

 

‘രാഹുൽ ഗാന്ധി ഒരു ജിം തുടങ്ങണം. ശശി തരൂർ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും. കോൺഗ്രസിൽ ഭാഷാ പരിജ്ഞാനം ഉള്ളവരും വാചാലമായി സംസാരിക്കാൻ കഴിയുന്നതുമായ നിരവധി ആളുകൾ ഉണ്ട് അവർക്ക് ഈ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ജോലി സാധ്യതകൾ വഴിതുറക്കുമെന്നാണ് കരുതുന്നത്.​’-എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ഗാന്ധിക്കും കോൺഗ്രസിനെ മറ്റ് നേതാക്കൾക്കും ഉയർന്ന ജീവിതനിലവാരമില്ലെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയരാൻ സാധിക്കില്ലെന്നും രാജീവ് പറഞ്ഞു.

ബി.ജെ.പിക്ക് ഹാട്രിക് വിജയം പ്രവചിച്ച എക്സിറ്റ് പോളിനെ ഇരുനേതാക്കളും തള്ളിപ്പറഞ്ഞിരുന്നു. അതാണ് രാജീവ് ചന്ദ്രശേഖറിനെ പ്രകോപിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 4948 വോട്ടാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe