തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണക്കോടിയുമായി ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന

news image
Aug 27, 2023, 3:05 pm GMT+0000 payyolionline.in

വടകര: തെരുവിൽ അന്തിയുറങ്ങുന്നവർക്കും പാവപ്പെട്ട രോഗികൾക്കു ഭക്ഷണ ക്വിറ്റും ഓണക്കോടിയുമായ് ജീവ കാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന. താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന രോഗികൾക്കും , ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും, അന്തിയുറങ്ങുന്നവർക്കുമാണ് സാമ്പത്തിക സഹായവും ഭക്ഷണ കിറ്റും നൽകിയത്.

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് സുനിൽ മുതുവന ഭക്ഷണ ക്വിറ്റും ഓണക്കോടിയും  നൽകുന്നു

കിടപ്പ് രോഗികൾക്കും, ഓപ്പറേഷൻ ആവശ്യമുള്ളവർക്കും സഹായം നൽകി വരുന്നതിന് ഒപ്പമാണ് ഈ ഒരു കൈ താങ്ങ്. 120 പേർക്ക് കഴിഞ്ഞ എഴ് വര്ഷമായി ഓണക്കോടി നൽകിവരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe