തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുക്കും

news image
Jun 1, 2024, 2:38 pm GMT+0000 payyolionline.in

ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട കുട്ടിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു. വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കമീഷൻ അംഗം അറിയിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരം പറമ്പത്ത് വീട്ടിൽ ദീപു-രാധിക ദമ്പതികളുടെ മകൻ ഒമ്പതു വയസുകാരൻ ദേവനാരായണൻ ആണ് മരണപ്പെട്ടത്.

കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പരാതി കമീഷൻ അംഗം വിശദമായി കേട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തായ പള്ളിപ്പാടും തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആലപ്പുഴ ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് കമീഷൻ അംഗം എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe