തെരുവുനായ്​ വാക്സിനേഷൻ: ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശം പുറത്തിറക്കി

news image
Sep 20, 2022, 3:28 am GMT+0000 payyolionline.in

തിരുവനന്തപുരം: തെരുവുനായ്​ വാക്സിനേഷനിലും വന്ധ്യംകരണത്തിലും ഏർപ്പെടുന്ന ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് മുൻകരുതലിന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ദൗത്യത്തിനിറങ്ങും മുമ്പ് നിശ്ചിത കാലയളവുകളിലായി മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണം.

0-7-21 എന്നീ ഇടവേളകളിലാണ് വാക്സിൻ സ്വീകരിക്കേണ്ടത്. രണ്ടു വർഷത്തിനുള്ളിൽ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. ജോലിക്കിടെ, നായ്​കടി ഏൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.

സംസ്ഥാനതല വിദഗ്ധ സമിതിയാണ് മാർഗനിർദേശം പുറത്തിറക്കിയത്. എല്ലാ ജില്ല മെഡിക്കൽ ഓഫിസർമാർക്കും കൈമാറിയിട്ടുണ്ട്. മുഴുവൻ ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ 21 ദിവസ കാലയളവ് തെരുവുനായ്​ വാക്സിനേഷൻ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ 0-7 കഴിഞ്ഞവരെ വാക്സിനേഷൻ യജ്ഞത്തിനിറക്കുന്ന കാര്യം പരിഗണിക്കാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe