മേപ്പയ്യൂർ: തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി ഏൽക്കുമായിരുന്നുവെന്നും, സെക്യൂരിറ്റി ജീവനക്കാരുടെ അകമ്പടിയിൽ കഴിയുന്ന മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാത്ത സാഹചര്യത്തിൽ പിന്നെ സാധാരണക്കാരുടെ സ്ഥിതി പറയേണ്ടതില്ലാലോ നിരന്തമായി നടന്നുകൊണ്ടിരിക്കുന്ന പേപ്പട്ടി ശല്യത്തിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

പേപ്പട്ടി ശല്യത്തിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു.
എം.കെ അബദുറഹിമാൻ അധ്യക്ഷനായി. എം.എം അഷറഫ്, കെ.എം.എ അസീസ്, മുജീബ് കോത്ത്, എം.കെ ഫസലുറഹ്മാൻ , പി.ടി ഷാഫി സംസാരിച്ചു. പി.പി.സി മൊയ്തി, മേപ്പാട്ട് പി.കെ അബ്ദുല്ല , ഇ.പി അബ്ദുറഹിമാൻ, പി.ടി അബ്ദുല്ല, കീപ്പോട്ട് അന്മത്, പി അസ്സെനാർ എന്നവർ ധർണ്ണക്ക് നേതൃത്വം നൽകി.