തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയില്‍ വളർത്ത് മുയലുകളെ കടിച്ചു കൊന്നു

news image
Sep 13, 2022, 4:58 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം കോതമംഗലത്ത് തെരുവ് നായക്കളുടെ ആക്രമണത്തിൽ ആറ് വളർത്ത് മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. താജ് എന്നയാളുടെ ആറ് മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.

വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് തെരുവ് നായക്കൾ മുയലുകളെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു.

സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. തെരുവ് നായകള്‍ക്കെതിരായ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ നാട്ടുകാര്‍ സ്വന്തം നിലയില്‍ നായകള്‍ക്കെതിരെ തിരിയുന്നതിന്‍റെ സൂചനകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കൊച്ചി എരൂരില്‍ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അഞ്ച് തെരുവ് നായകളാണ് ചത്തത്. ചത്ത നായ്ക്കളെ ഇന്നലെ തന്നെ കുഴിച്ചിട്ടു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe