തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ല- തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്‍റെ മകള്‍ കെ.കവിത

news image
Oct 19, 2023, 9:24 am GMT+0000 payyolionline.in

നിസാമാബാദ്- രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടുയുമായി ബി.ആർ.എസ് എം.എൽ.എയും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്‍റെ മകളുമായ കെ.കവിത. തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ലെന്ന് കെ. കവിത പറഞ്ഞു.

“തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹം പറയുന്നത് വിവിധ പദ്ധതികളിലായി തെലങ്കാന സർക്കാർ 1 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്. എന്നാൽ ‘തിരക്കഥ’ എഴുതിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണ്. ഞങ്ങളുടെ സംസ്ഥാനം എങ്ങനെ ഭരിക്കണമെന്ന് ഞങ്ങൾക്കറിയാം. പ്രതിശീർഷ വരുമാനത്തിലും നെല്ല് ഉൽപ്പാദനത്തിലും ജലസേചന പദ്ധതിയുലുമൊക്കെ ഞങ്ങളാണ് രാജ്യത്ത് ഒന്നാമത്”- കെ. കവിത പറഞ്ഞു.

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ കെ.സി.ആർ നയിക്കുന്ന ബി.ആർ.എസ് സർക്കാറിനെതിരെ രാഹുൽ ഗാന്ധി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കെ.സി.ആർ പരാജയപ്പെടുമെന്നാണ് തോന്നുന്നതെന്നും 10 വർഷത്തിന് ശേഷവും മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകലം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എല്ലാ പ്രതിപക്ഷ നേതാക്കളേയും ആക്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസുകൾ ചുമത്തുകയാണെന്നും എന്നാൽ കെ.സി. ആർ ഒഴിവാക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe