തെലങ്കാനയില്‍ 2,400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് കിറ്റെക്‌സ്

news image
Sep 18, 2021, 8:40 pm IST

ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റെക്‌സ് 2,400  കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കിറ്റക്സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്കാണ്.

നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ്  നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതെന്നും കിറ്റെക്സ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe