തൊഴിലുറപ്പ് സ്ഥലങ്ങളിൽ കലക്ടറുടെ മിന്നൽ പരിശോധന

news image
Nov 24, 2021, 12:07 pm IST

നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര​സ​ര്‍ക്കാ​ർ നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്​ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ​രി​ശോ​ധി​ക്കാ​ന്‍ ക​ല​ക്ട​ര്‍ നേ​രി​ട്ടെ​ത്തി. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വി​വി​ധ നി​ര്‍മാ​ണ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​യു​ടെ ജി​ല്ല പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ജോ​ര്‍ജ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

 

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍ഡി​ലെ പ​ടു​താ​ക്കു​ളം നി​ര്‍മാ​ണ​സ്ഥ​ല​ത്തും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത്് മൂ​ന്നാം വാ​ര്‍ഡി​ലെ ഭൂ​മി ത​ട്ടു​തി​രി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തു​ന്ന സ്ഥ​ല​ത്തു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്വ​ന്തം ഫോ​ണു​മാ​യി ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ എ​ത്തി​യ ശേ​ഷം കേ​ന്ദ്ര​സ​ര്‍ക്കാ​റി​െൻറ തൊ​ഴി​ലു​റ​പ്പ് മോ​ണി​റ്റ​റി​ങ് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഏ​രി​യ മ​നേ​ജ​ര്‍ക്ക്്് ചി​ത്രം എ​ടു​ത്ത്​ അ​യ​ക്ക​ണ​മെ​ന്നാ​ണ്​ ​നി​ർ​ദേ​ശം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വേ​ത​നം ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു​മു​ള്ള കേ​ന്ദ്ര നി​ര്‍ദേ​ശ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം. മാ​സ​ത്തി​ല്‍ 10 സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഉ​ടു​മ്പ​ന്‍ചോ​ല ത​ഹ​സി​ല്‍ദാ​ര്‍ നി​ജു കു​ര്യ​ന്‍, പാ​റ​മ​ത്താ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ പ്ര​ദീ​പ്, നെ​ടു​ങ്ക​ണ്ടം ബി.​ഡി.​ഒ എം.​കെ. ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും ക​ല​ക്ട​ര്‍ക്കൊ​പ്പം പ​രി​ശോ​ധ​ന​ക്ക്് എ​ത്തി​യി​രു​ന്നു. ജി​ല്ല​യി​ല്‍ അ​ദ്യ​ത്തെ​പ​രി​ശോ​ധ​ന​യാ​ണ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe