തൊണ്ടയാട് ബൈപ്പാസിലെ വാഹനാപകടം: കാരണമായ പന്നിയെ വെടിവെച്ച് കൊന്നു

news image
Jan 14, 2022, 12:03 pm IST payyolionline.in

കോഴിക്കോട്: തൊണ്ടയാട്ട് ബൈപാസിൽ ഇന്നലെ വാഹനാപകടത്തിന് കാരണമായ പന്നിയെ വനം വകുപ്പ് വെടി വെച്ച് കൊന്നു. പന്നിയെ ഇടിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനിൽ നിന്ന് തെറിച്ചുവീണ് ചേളന്നൂർ സ്വദേശി സിദ്ധീഖ് (38) മരിച്ചിരുന്നു.

പന്നി കുറുകെചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. പുലർച്ചെ 4.45 ഓടെയാണ് അപകടം നടന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe