തോടന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം: വിജയികള്‍

news image
Nov 23, 2013, 12:33 pm IST payyolionline.in

തോടന്നൂര്‍: എല്‍.പി (ജനറല്‍): ചെമ്മരത്തൂര്‍ വെസ്റ്റ്‌ എല്‍.പി ഒന്നും ചിറവട്ടം എല്‍.പി രണ്ടും കുറുന്തോടി യു.പി മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗം (ജനറല്‍): മേമുണ്ട എച്ച് എസ് എസ് ഒന്നും പറമ്പില്‍ ജി.യു.പി രണ്ടും കീഴല്‍ ഡിവിയുപി മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. ഹൈസ്കൂള്‍ (ജനറല്‍): മേമുണ്ട എച്ച് എസ് എസ്  ഒന്നും കടമേരി ആര്‍.എ.സി എച്ച് എസ്.എസ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംസ്കൃതോത്സവം: യു.പി വിഭാഗത്തില്‍ കീഴല്‍ യു.പി, കീഴല്‍ ഡി.വി.യു.പി, വില്യാപ്പള്ളി യു.പി എന്നിവര്‍ യഥാക്രമം മൂന്നു സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍  വിഭാഗത്തില്‍ മേമുണ്ട എച്ച് എസ് എസ് ഒന്നും ആയഞ്ചേരി റഹമാനിയ എച്ച് എസ് രണ്ടും വില്യാപ്പള്ളി എം.ജെ വി.എച്ച് എസ് എസ് മൂന്നും സ്ഥാങ്ങള്‍ പങ്കിട്ടു. അറബിക് കലോത്സവം :യു.പി  വിഭാഗത്തില്‍ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു.പി, കടമേരി എം.യു.പി, മേമുണ്ട  എച്ച്.എസ്.എസ് എന്നിവര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ ചിറവട്ടം എല്‍.പി ഒന്നും കോട്ടപ്പള്ളി എല്‍.പി രണ്ടും കുറുന്തോടി എം.എല്‍.പി, കടമേരി എം.യു.പി  എന്നിവര്‍ മൂന്നും  സ്ഥാങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കടമേരി ആര്‍.എ.സി.എച്ച്.എസ്.എസ് ഒന്നും തിരുവള്ളൂര്‍ എസ്.എന്‍.എസ്.എസ് രണ്ടും മേമുണ്ട എച്ച്.എസ്.എസ്, വില്യാപ്പള്ളി എം.ജെ വി.എച്ച്.എസ്.എസ്  എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe