തോടന്നൂർ മഹാദേവക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മിക്കുന്നു ; പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 5ന്

news image
Sep 27, 2022, 8:29 am GMT+0000 payyolionline.in

വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിൽ അരക്കേടി രൂപ ചിലവിൽ നടപ്പന്തൽ നിർമ്മിക്കുന്നു.ഇരുപത് പില്ലറുകളും 32.25മീറ്റർ നീളവും 13.50 മീറ്റർ വീതിയുമുള്ള പന്തലാണ് നിർമ്മിക്കുന്നത്. പന്തലിന്റെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 5 ബുധനാഴ്ച രാവിലെ ഒമ്പതിന് പി.മാധവ കുറുപ്പ് നിർവ്വഹിക്കും.

ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. പന്തൽ നിർമ്മാണത്തിനായി പ്രത്യേക വികസനക്കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി സി.എം സതീശൻ -ചെയർമാൻ, അഡ്വക്കറ്റ് പി.പി.സുനിൽകമാർ, പി.കെ ശശീന്ദ്രൻ -വൈസ് ചെയർമാൻ, പി.കെ.സുഭാഷ് -ജനറൽ കൺവീനർ, സി.എം രാജൻ, ഇ.ജിജുകുമാർ -ജോയിന്റ് കൺവീനർമാർ, ഷനിൽ ഖന്ന -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe