തോലേരിയിലെ ഉത്സവപറമ്പിന് സമീപത്ത് നിന്ന്  ശീട്ട് കളി സംഘത്തെ പിടികൂടി

news image
Feb 26, 2015, 3:22 pm IST

തുറയൂര്‍:  തുറയൂര്‍ തോലേരിക്ക് സമീപത്തെ ഉത്സവ പറമ്പില്‍ നിന്ന് ആറംഗ ശീട്ട് കളി സംഘത്തെ പിടികൂടി.   ബുധനാഴ്ച  രാത്രി എട്ടര മണിക്കാണ് ഇവരെ പണം സഹിതം പിടികൂടിയത്.  തോടന്നൂര്‍ മാണിക്കോത്ത് വിനീഷ് (26),  കീഴല്‍ പുതിയോട്ടില്‍ മീത്തല്‍ ബിജേഷ് (30), തോലേരി പാലത്തില്‍ കുമാരന്‍ (49),  കീഴല്‍ തയ്യില്‍ രജിലേഷ് (26),  തോടന്നൂര്‍ വില്ലോളില്‍ താഴെ രജീഷ് (37), ഉള്ള്യേരി തെക്കെ കേളോത്ത് സുധീഷ്‌  (30) എന്നിവരാണ് പയ്യോളി സി.ഐ.പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 5,220 രൂപയും പിടിച്ചെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe