തോലേരിയില്‍ പശുവിന് പേ വന്നു ചത്തു

news image
Dec 8, 2013, 9:48 pm IST payyolionline.in

പയ്യോളി: തുറയൂര്‍ തോലേരിയില്‍ പേ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു.  തോലേരി പറയക്കുനി കല്യാണിയുടെ പശുവാണ് ചത്തത്. നാട്ടുകാര്‍ വിവരം നല്കിയതനുസരിച്ച് പശുവിനെ പരിശോധിച്ച ഡോക്ടറാണ് പേ യുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന്‍ അഭിപ്രായപെട്ടത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളില്‍ നിന്നാവാം പശുവിന് രോഗം വന്നതെന്ന് കരുതുന്നു. രോഗാവസ്ഥയില്‍ പശു വെള്ളം കുടിക്കുകയും മണ്ണ് തിന്നുകയും ചെയ്തിരുന്നു, പക്ഷേ പുല്ലും മാറ്റും നല്‍കിയിട്ടും ഒന്നും കഴിച്ചിരുന്നില്ല. പേ വന്ന മൃഗങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു. നാട്ടുകാര്‍ കെട്ടിയിട്ട പശു നാല് ദിവസത്തോളം ലക്ഷണങ്ങള്‍ കാണിച്ചശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ താനേ ചാവുകയായിരുന്നു.  അലഞ്ഞു നടക്കുന്ന   നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  ഒരു മാസം മുന്‍പ് പ്രദേശത്ത് ഒരു എരുമയും ചത്തിരുന്നു. എരുമയും ഇതേ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe