ത്യക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു

news image
Oct 15, 2023, 7:07 am GMT+0000 payyolionline.in

തിക്കോടി  :  ത്യക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു.  ഒക്ടോബർ 24 വരെ നടക്കും.  എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ഉണ്ടാവും.  ദിവസവും രാവിലെ 8 മണിക്ക്  ടി പി നാണു മാസ്റ്റർ അവതരിപ്പിക്കുന്ന   ദേവീ മാഹ്ത്മ്യം പാരായണം ഉണ്ടാകും.

വൈകിട്ട് 5.30 ന് ക്ഷേത്രം സേവികാ സമിതിയുടെ ഭജനയും ഉണ്ടായിരിക്കും. ഒക്ടോബർ 22 നു  ദുർഗാഷ്ടമി ദിവസം വൈകിട്ട് ഗ്രന്ഥം വെപ്പ് . തുടർന്ന് 6 മണിക്ക് അക്ഷര ഗ്ലോക സദസ്സ് .  23 ന് മഹാനവമി ദിവസം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമജപം നടക്കും.

6:30 ന് വിളക്ക് പൂജ വൈകിട്ട് 7.30 ന് പയ്യോളി ഫ്രണ്ടസ് വേയ്സ് അവതരിപ്പിക്കുന്നഹൃദയ രാഗങ്ങൾ, ഒക്ടോബർ 24 ചൊവ്വ വിജയദശമി ദിവസം  രാവിലെ മുതൽ വാഹനപൂജ,  7: 45 ന് ഗ്രന്ഥം എടുപ്പ്,   8 മണി മുതൽ ക്ഷേത്രം മേൽശാന്തിയുടെ നേത്യത്വത്തിൽ വിദ്യാരംഭം എന്നിവയും നടക്കും. .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe