തർപ്പണപുണ്യവുമായി കർക്കടകവാവ്‌ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

news image
Jul 27, 2022, 10:37 am IST payyolionline.in

നാളെ (2022 ജൂലൈ 28 വ്യാഴം) കർക്കടകവാവ്.  പിതൃക്കളുടെ പ്രീതിക്കായി ബലിതർപ്പണം നടത്തേണ്ട ദിവസം.

എല്ലാ മാസത്തിലെയും അമാവാസി (കറുത്ത വാവ്) ദിവസം ബലിതർപ്പണം നടത്താം. എന്നാൽ കർക്കടകമാസത്തിലെ അമാവാസി ദിവസത്തിനു കൂടുതൽ പ്രാധാന്യമുണ്ട്.

 

നിരയനരീതിയിലുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി എന്നതാണ് കർക്കടകവാവിന്റെ പ്രത്യേകത.

ബലിതർപ്പണം ചെയ്താൽ ലഭിക്കുന്ന പിതൃപ്രീതിയിലൂടെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണു വിശ്വാസം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe