ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

news image
Sep 27, 2022, 1:21 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം  രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്.

ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe