ദില്ലി: തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം. സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തീവണ്ടി സഞ്ചരിക്കുന്ന പാതയില്‍, മധ്യപ്രദേശിലെ റത്ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍ സ്ഥലത്ത് പത്തിടങ്ങളിലായി സ്ഫോടകവസ്തുക്കള്‍ വെച്ചതായാണ് കണ്ടെത്തിയിരുന്നത്.
തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
Sep 23, 2024, 10:14 am GMT+0000
payyolionline.in
അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; ത ..
അയനിക്കാട് സ്വദേശിനി കാട്ടടി ആയിഷ നിര്യാതയായി