ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എയര്‍ ഫോഴ്സ് സ്റ്റേഷനിൽ അടിയന്തിരമായി ഇറക്കി

news image
Jun 15, 2024, 12:40 pm GMT+0000 payyolionline.in

ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്. രണ്ട് മണിക്കൂറോളമായി യാത്രക്കാര്‍ ഇവിടെ തുടരുകയാണ്. പകരം സംവിധാനത്തെ കുറിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വിവരം നൽകിയിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം.

അതിനിടെ ദില്ലിയിൽ നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.20 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനത്തിന്റെ സര്‍വീസാണ് വൈകുന്നത്. യന്ത്രത്തകരാര്‍ എന്നാണ് യാത്രക്കാര്‍ക്ക് നൽകിയിരിക്കുന്ന വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe