ദില്ലി വിമാനത്താവളത്തിൽ ടെർമിനലിൽ പരസ്യമായി മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

news image
Jan 11, 2023, 12:03 pm GMT+0000 payyolionline.in

ദില്ലി: ദില്ലി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.  ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ആറാം നമ്പർ ഗേറ്റിൽ ഒരാൾ പരസ്യമായി മൂത്രമൊഴിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മദ്യലഹരിയിലായ ഇയാൾ പൊതു സ്ഥലത്ത് അലറിവിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും ശല്യമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. സൗദി അറേബ്യയിലെ ദമാമിലേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് ഇയാളെ പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എയർപോർട്ട്) രവികുമാർ സിംഗ് വ്യക്തമാക്കി. ഐപിസി 294, 510 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഡിസിപി അറിയിച്ചു.കഴിഞ്ഞ നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ശങ്കർ മിശ്ര എന്ന വ്യനവസായി  സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത് വൻവിവാദമായിരുന്നു. ഇയാളെ ബെം​ഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാൻഡിൽ വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe