പയ്യോളിയിലെ പുരാതനമായ അറബി കുടുംബം ദുബായിൽ ഒത്തു ചേർന്നു

news image
Sep 26, 2022, 4:58 pm GMT+0000 payyolionline.in

ദുബൈ : പയ്യോളിയിലെ പുരാതന കുടുംബമായ അറബി കുടുംബം ഒത്തു ചേരൽ പരിപാടി സംഘടിപ്പിച്ചു. ഖിസൈസ്‌ അൽ ഷബീബ്‌ മാളിൽ ചേർന്ന പരിപാടി എഴുത്തുകാരൻ ഷഹനാസ്‌ തിക്കോടി ഉദ്ഘാടനം ചെയ്തു. അസ്നാസ്‌ അസീന്റെ ഖിറാ’അ ത്തോടെ ആരംഭിച്ച പരിപാടിയിൽ ടി പി.കരീം പ്രാർത്ഥന നടത്തി.

അസീസ്‌ മേലടി അധ്യക്ഷത വഹിച്ചു. എ. എം.ഷുഹൈബ്‌ സ്വാഗതവും വി. വി. ബഷീർ നന്ദിയും പറഞ്ഞ പരിപാടിയിൽ സിറാജ്‌ ടി. പി. അവതാരകനായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ അസീസ്‌ മേലടി, ഗൾഫിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഇസ്മായിൽ പയ്യോളി, യുവ സംരംഭകൻ ആഷിഖ്‌ വി. പി. എന്നിവരെ ചടങ്ങിൽ  ആദരിച്ചു. ദുബൈ കെ. എം. സി. സി. കൊയിലാണ്ടി മണ്ഠലം, പയ്യോളി മുൻസിപ്പാലിറ്റി നേതാക്കളായ സാജിദ്‌ പുറത്തൂട്ട്‌, നിഷാദ്‌ പയ്യോളി എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഇതോടനുബന്ധിച്ച് കൂട്ടായ്മയുടെ  നേതൃത്വത്തിൽ ആരംഭിക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. കുടുംബാംഗങ്ങളുടെ  നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ശ്രദ്ദേയമായി. നാസർ മൂപ്പൻ, ജലീൽ. ടി. പി, മജീദ്‌, ടി.പി.നസീർ പി. സി,  മുസ്തഫ പി. കെ,റഫീഖ്‌ ടി. പി, ഷാക്കിർ ടി. പി, സലീം വള്ളിൽ എന്നിവർ വിവിധ പരിപാടികൾ ഏകോപനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe