ദുബൈയിൽ കൊയിലാണ്ടി കെഎംസിസി നവീനമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയ എക്സ്പ്ലോറിയ കോൺക്ലേവ് സമാപിച്ചു

news image
Mar 18, 2023, 12:27 pm GMT+0000 payyolionline.in

ദുബൈ : ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രണ്ടു ദിവസങ്ങളിലായി നടത്തിയ എക്സ്പ്ലോറിയ കോൺക്ലേവ് പ്രതിനിധി ക്യാമ്പ് നവീനമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.
വനിതകൾക്കും , കുട്ടികൾക്കും അഭ്യസ്തവിദ്യരായ ജോലി അന്വേഷിക്കുന്നവർക്കും സഹയകരമവുന്ന വിവിധ പദ്ധതികൾക്കാണ് പ്രതിനിധി ക്യാമ്പ് രൂപം നൽകിയത്.

കഴിഞ്ഞ വർഷം നടത്തിയ എക്സ് പ്ലോറിയ ക്യാമ്പിൽ സംഘടന, രാഷ്ട്രീയം , വിദ്യാഭ്യാസം , കരിയർ , വിഷയങ്ങളിൽ നടന്ന ചർച്ച അടിസ്ഥാനമാക്കിയാണ് പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയത്.
അബുദാബി കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല , ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.കെ റിയാസ്, അഡ്വ.സാജിദ് കോട്ടക്കൽ, ടി.ടി മുനീർ ആശംസകൾ നേർന്നു. ദുബൈ കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ സ്വാഗതവും , ട്രഷറർ നിഷാദ് മൊയ്തു നന്ദിയും പറഞ്ഞു. അസീസ് സുൽത്താൻ മേലടി, സി.ഫാത്വിഹ്, സയ്യിദ് ഫസൽ തങ്ങൾ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, പി.വി നിസാർ, ജാഫർ നിലയെടുത്ത് , റഹീസ് കോട്ടക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച അസീസ് സുൽത്താൻ ,റഹീസ് കോട്ടക്കൽ, നബീൽ നാരങ്ങോളി, മുബഷിർ തിക്കോടി, മുഹമ്മദലി മലമ്മൽ, അസ്‌ലം നടേരി, റാഷിദ് കാപ്പാട് എന്നിവരെ ഉപഹാരം നൽകി ക്യാമ്പിൽ അനുമോദിച്ചു. ഇശൽവിരുന്നിന് ശേഷം ക്യാമ്പംഗങ്ങൾ രാജ്യരക്ഷാ പ്രതിജ്ഞയുമെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe