പയ്യോളി: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. പയ്യോളി തച്ചൻകുന്ന് പെട്രോൾ പമ്പിന് സമീപം അൽ ഫൗസിൽ ഷസൻ മൊയ്തീനാ (37)ണ് വെള്ളിയാഴ്ച പുലർച്ചെ ദുബൈ അൽ ഖുദ്റയിലുണ്ടായ അപകടത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചു വരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച റേഞ്ച് റോവർ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ദുബൈയിലെ വോകോ ഹോട്ടലിലെ മാനേജറായിരുന്നു.
പിതാവ്: പരേതനായ പീടികക്കണ്ടി മൊയ്തീൻ. മാതാവ്: സുഹറ. ഭാര്യ: ഫാതിമതുൽ റഫ് ന
മക്കൾ: എൽസെയ്ൻ, ജസ, ഫൈവ.
ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പയ്യോളി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Sep 6, 2022, 10:43 am GMT+0000
payyolionline.in
പയ്യോളിയിൽ യു.ഡി.എഫ് ആഹ്ളാദ പ്രകടനം നടത്തി
തിക്കോടിയിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം; 17 സീറ്റില്‍ 10 നേടി