ദേശീയപാതയിലേക്കുള്ള വഴിക്ക് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം: വടകര ദേശീയപാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം

news image
Oct 21, 2023, 4:37 pm GMT+0000 payyolionline.in

വടകര ; ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുത്തപ്പോൾ ബന്ധപ്പെട്ടവർ നൽകിയ ഉറപ്പിന്റെ ലംഘനമാണിത്. സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഈ നടപടി നിമിത്തം കെട്ടിട നിർമാണത്തിന് അനുമതി നൽകാനോ പുതിയ കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകാനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിയുന്നില്ല.

ജനപ്രതിനിധികളും സർക്കാരും പ്രശ്‌നത്തിൽ ഇടപെടണം. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഐതിഹാസികമായി സമരങ്ങൾ നടന്നിട്ടുള്ള കേരളത്തിൽ, അതേരീതിയിൽ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണ്. ദേശീയപാതാ നിർമാണത്തിനു ചെലവാകുന്ന പണം സാധാരണക്കാരിൽനിന്നു തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് യോഗം കുറ്റപ്പെടുതതി. ജില്ലാ കൺവീനർ എ ടി മഹേഷ് അദ്ധ്യക്ഷത വഹിച്ചു . പ്രദീപ് ചോമ്പാല, കെ.കുഞ്ഞിരാമൻ ,പി ബാബുരാജ്, പി.കെ കുഞ്ഞിരാമൻ, അബു തിക്കോടി ,രാമചന്ദ്രൻ പൂക്കാട് , പി.സുരേഷ് , ശ്രീധരൻ മുരാട്, കെ പി അഹമ്മദ് എന്നിവർ  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe