ദേശീയപാതാ വികസനത്തിന് പ്രദേശങ്ങളെ രണ്ടായി വിഭജിക്കരുത്. സി. പി. എം

news image
Nov 24, 2021, 3:10 pm IST
കൊയിലാണ്ടി:  ദേശിയപാത വികസനത്തിൻ്റെ ഭാഗമായി നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിലും തുടർന്ന് വെങ്ങളം വരെയുള്ള ഭാഗത്തിനിടയിലും പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന അവസ്ഥ ഇന്നത്തെ അലൈൻമെൻറ് പ്രകാരം കാണുന്നുണ്ട്. അത്തരം പ്രദേശങ്ങളിൽ അടിപ്പാതയോ ട്രാഫിക് ജംഗ്ഷനോ സ്ഥാപിക്കണമെന്ന് സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പാതാ വികസനത്തിൻ്റെ ഭാഗമായി ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാർക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2020ൽ കമ്മീഷൻ ചെയ്ത കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ വികസനം പൂർത്തിയാക്കണമെന്നും അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കണമെന്നും ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ പൊതു ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം പി വിശ്വൻ, ജില്ലാ കമ്മറ്റിയംഗം കെ ദാസൻ എന്നിവർ മറുപടി പറഞ്ഞു. സി അശ്വനി ദേവ്, എ എം സുഗതൻ, പി കെ ഭരതൻ, കെ ഗീതാനന്ദൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എസി ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കുഞ്ഞമ്മദ്, എം മെഹബൂബ്, ജില്ലാ കമ്മറ്റിയംഗം ടി ചന്തു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe