27
Tuesday
Oct 2020
Home > ആര്യകല്‍പ

ദേശീയപാത വികസനം: നഷ്ടപരിഹാരം ലഭിക്കാന്‍ വീട് ഒഴിയണമെന്ന്

Saturday 17 OCTOBER 2020

വടകര: ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകുന്നവർ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനു മുൻപ് വീട് ഒഴിയണമെന്ന നിർദേശവുമായി ഹൈവേ അതോറിറ്റിയും റവന്യൂ വകുപ്പും ആവശ്യപ്പെട്ടു. പുതുപ്പണം ഭാഗത്തെ  കുടുംബങ്ങളോടാണു നഷ്ടപരിഹാരം ലഭിക്കാൻ രേഖകൾ സമർപ്പിക്കുന്നതോടൊപ്പം വീടിന്റെ താക്കോലും കൈമാറാൻ നിർദേശം നൽകിയത്. ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഉപയോഗിച്ചു പുതിയ സ്ഥലം കണ്ടെത്തി താമസം മാറാനിരുന്നവർ ഇതോടെ ആശങ്കയിലായി. നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനു മുൻപു വീടൊഴിഞ്ഞു പോകാനാകില്ലെന്ന നിലപാടിലാണ് വീട്ടുകാർ. നഷ്ടപരിഹാരമായി ലഭിക്കുന്ന പണം ഉപയോഗിച്ചു പുതിയ വീട് വാങ്ങാൻ പദ്ധതിയിടുന്നവരാണു മിക്കവരും. നഷ്ടപരിഹാരം ലഭിച്ചശേഷം വീടൊഴിയാൻ 90  ദിവസം  സാവകാശം നൽകണമെന്നാണ് വൃവസ്ഥ .  2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ   പാലിക്കാതെ  കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഹൈവേ അതോറിറ്റിയും റവന്യൂ വകുപ്പും പിന്മാറാണമെന്ന് കർമ്മസമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചോമ്പാല  ആവശ്യപ്പെട്ടു.

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!