പയ്യോളി: ദേശീയ പാത വികസത്തിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ട ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മേലടി ബ്ലോക്ക് സമ്മേളനം ആവിശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ രവി ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് കെ.പി നാരായണൻ ജില്ല വൈ: പ്രസി. അവതരിപ്പിച്ചു. വി.കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എം കെ രാഗേഷ് അദ്ധ്യക്ഷനായി .
കെ.ടി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ.ശശി, വി.ശരി, കെ.ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി കെ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് എം കെ രാഗേഷ്, സെക്രട്ടറി കെ.കെ ശശി, ജോയിന്റ് സെക്രട്ടറി മനോജ് കുമാർ കെ, ട്രഷർ കെ ടി മനോജ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.