ദേശീയ പാത വികസനം: പെരുമാൾപുരം അടിപ്പാത നിർമ്മാണം; ആക്ഷൻ കമ്മിറ്റി പി.ടി.ഉഷ എംപി ക്ക് നിവേദനം നൽകി

news image
Sep 14, 2022, 3:23 pm GMT+0000 payyolionline.in

പയ്യോളി : ദേശീയ പാത വികസനത്തോടാനുബന്ധിച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആശുപത്രികളും, ഡയാലിസ് സെൻററും ഒക്കെ സ്ഥിതി ചെയ്യുന്ന പെരുമാൾപുരത്ത് അടിപ്പാത
നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി.

ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ , കൺവീനർ ബിനു കാരോളി ,വൈസ് ചെയർമാൻ ബഷീർ മേലടി, സി.പി.നജുമുദ്ധീൻ എന്നിവർ രണ്ടാം തവണയാണ് പി.ടി.ഉഷ എം.പിക്ക് നിവേദനം നൽകിയത്. ഡൽഹിയിൽ വെച്ച് ഇതിനാവശ്യമായ ഇടപെടൽ നടത്താമെന്ന് എം.പി.ഉറപ്പു നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe