കൊയിലാണ്ടി: മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇന്ത്യയുടെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ പ്രതിരോധ സംഗമം സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസത്തെ വർഗീകരിക്കാനുള്ള ഹിഡൻ അജണ്ടയാണ് ഈ നയത്തിൻ്റെ പിറകിലുള്ളതെന്നും ഫെഡറൽ നയങ്ങളെ തകർക്കുന്ന ഈ നയം പിൻവലിക്കണമെന്നും ജില്ലാതല പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് കേളു വേട്ടൻ പഠന കേന്ദ്രം ഡയരക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു. കോർപ്പറേറ്റ് ശക്തികൾക്ക് ആവശ്യമായ മാനവ വിഭവശേഷിയെ രൂപപ്പെടുത്തുക – നവലിബറൽ സാമ്പത്തിക ശാസ്ത്രത്തിന് അനുഗുണമായ തലമുറയെ സൃഷ്ടിക്കുക തുടങ്ങിയ പ്രതിലോമ ചിന്തകളാണ് ഈ നയത്തിന് പുറകിലുള്ളത്.
കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ബി. മധു അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി ആർ.എം.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് ഡി.കെ.ബിജു, ജില്ലാ കമ്മിറ്റിയംഗം ആർ.കെ.ദീപ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ സ്വാഗതവും സബ് ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.