ചേമഞ്ചേരി: ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ചേമഞ്ചേരി പൗരാവലി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ടിനേയും മെമ്പർമാരെയും ജീവനക്കാരെയും മറ്റ് സാരഥികളേയും സ്വീകരിച്ചു കൊണ്ട് നടന്ന വിളംബര ഘോഷയാത്രയോടുകൂടിയാണ് പരിപാടിയായ നിറവ് ആരംഭിച്ചത്.
അനുമോദന സായാഹ്നം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ സെക്രട്ടറി ടി അനിൽകുമാർ സി.ഡി.എസ് ചെയർ പേഴ്സൺ ആർ പി വത്സല ആസൂതണ സമിതി ഉപാദ്ധ്യക്ഷൻ ടി.പി മുരളീധരൻ എന്നിവരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് എന്നി ഉപഹാരം സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സെക്രട്ടറി ടി. അനിൽകുമാർ
സി ഡി എസ് ചെയർ പേഴ്സൺ ആർ പി വത്സല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി മുരളീധരൻ എന്നിവർ അനുമോദനങ്ങൾക്ക് മറുമൊഴി രേഖപ്പെടുത്തി.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ബ്ലോക് മെമ്പർമാരായ ഷീബ ശ്രീധരൻ , എം പി മൊയ്തീൻ കോയ , ബിന്ദുസോമൻ എന്നിവരും രാഷ്ട്രീയ, സാമൂഹ്യ നേതാക്കളായ സുനിൽതിരുവങ്ങൂർ, പി.സി സതീഷ് ചന്ദ്രൻ , ശശിധരൻ കുനിയിൽ, സജികുമാർ , പി.ആലികോയ, വി വി മോഹനൻ , അവീണേരി ശങ്കരൻ , സിജിത്ത് തീരം, എന്നിവരും സംസാരിച്ചു.
സംഘാടക സമിതി കൺവർ കെ.രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും ചെയർമാൻ വാഴയിൽ ശിവദാസൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.