പേരാമ്പ്ര: ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 23 , 24 തിയതികളിൽ സംയുക്ത തൊഴിലാളി സമിതി നടത്തുന്ന ദിദ്വിന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ എസ് ടി യു പേരാമ്പ്ര മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
പി കെ റഹീം പ്രസിഡണ്ട്
എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി.സി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എം.കെ.സി കുട്യാലി അധ്യക്ഷനായി. വി.കെ റമീസ് എളയടം മുഖ്യ പ്രഭാഷണം നടത്തി. പി.കെ റഹിം, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം, സി കെ.സി ഇബ്രാഹിം, ചന്ദ്രൻ കല്ലുർ ,ഇബ്രാഹിം കല്ലൂർ, എ.വി സക്കീന എന്നിവർ സംസാരിച്ചു.
കുന്നത്ത് അസീസ് – ജനറല്‍ സെക്രട്ടറി
പേരാമ്പ്ര മണ്ഡലം എസ് .ടി യു ഭാരവാഹികളായി പി.കെ റഹീം- പ്രസിഡൻ്റ്, ചന്ദ്രൻ കല്ലൂർ, എ.വി സക്കീന, കെ.റഷീദ്, കെ.ടി കുഞ്ഞമ്മദ് – വൈസ് പ്രസിഡൻ്റ്, അസീസ് കുന്നത്ത് – ജനറല്‍ സെക്രട്ടറി, സി.കെ.സി ഇബ്രാഹിം, തെനങ്കാലിൽ അബ്ദുറഹിമാൻ, ഇബ്രാഹിം കൊല്ലിയിൽ, കെ.ആർ ഇബ്രാഹിം- സെക്രട്ടറിമാർ, മുജീബ് കോമത്ത് – ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.
മുജീബ് കോമത്ത് ട്രഷറര്‍